നിപ: കോഴിക്കോട്ട് സ്‌കൂൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും

ഒരാഴ്ചയായി ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Update: 2023-09-23 04:56 GMT
Advertising

കോഴിക്കോട്: നിപ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട്ട് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും. സ്‌കൂളുകൾ തുറക്കുന്നതിലും കണ്ടെയിമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതും ചർച്ചയാകും. ഒരാഴ്ചയായി ജില്ലയിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് വൈകീട്ട് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, ആരോഗ്യവിദഗ്ധർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയിൽ അവസാനമായി പുതിയ നിപ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ പുറത്തുവന്ന ഏഴ് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. സ്‌കൂളുകൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണ് വിവരം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News