ഫ്‌ളാറ്റിൽ നിന്ന് വീണ് യുവഡോക്ടർ മരിച്ചു

മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്

Update: 2023-03-10 06:58 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: ഫ്‌ളാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്.കോഴിക്കോട് വെള്ളയിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് വീണുമരിച്ചത്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാഹി പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്ടറാണ്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കൂട്ടുകാരിയുടെ ഫ്‌ളാറ്റിൽ നിന്നാണ് ചാടിയത്. വിഷാദ രോഗത്തിന് മരിച്ച ഡോക്ടർ ചികിത്സ തേടിയിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പരീക്ഷയുമായി ബന്ധപ്പെട്ട് കമ്പയ്ൻ സ്റ്റഡി നടത്താനായാണ് കൂട്ടുകാരിയുടെ ഫ്‌ളാറ്റിൽ എത്തിയത്. ഇന്നലെ കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷവും നടന്നിരുന്നു. 12 ാം നിലയിൽ നിന്നാണ് ഷദ ചാടിയതെന്നും പൊലീസ് പറയുന്നു. അപ്പേഴേക്കും സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News