ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കേരളത്തിലേക്ക് തിരിച്ചയക്കും

സംസ്ഥാന സർക്കാർ ആധുനിക കൃഷിരീതികൾ പഠിക്കാനായി അയച്ച സംഘത്തിൽ അംഗമായിരുന്നു

Update: 2023-02-26 13:59 GMT
Advertising

കൊച്ചി: ഇസ്രായേലില്‍ മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ബിജുവിനെ ഉടനെ കേരളത്തിലേക്ക് തിരിച്ചയക്കും. ഇസ്രായേലിൽ നിന്ന് തന്നെയാണ് ബിജുവിനെ കണ്ടെത്തിയത്. ജറുസലേം അടക്കമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാണ് ബിജു കുര്യൻ മുങ്ങിയതെന്നാണ് പ്രാഥമിക വിവരം.  നാട്ടിലേക്ക് നാളെ തിരിച്ചെത്തിക്കും. 

സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഒരു സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കര്‍ഷകരില്‍ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി.

സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാള്‍ ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിട്ടുണ്ട്. ബിജു കുര്യൻ തെറ്റിദ്ധരിപ്പിച്ചതിൽ കുടുംബം ക്ഷമ ചോദിച്ചുവെന്നും ഇയാൾക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News