പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസിന്റെ അറസ്റ്റാണു രേഖപ്പെടുത്തിയത്

Update: 2024-02-06 04:22 GMT
Editor : Shaheer | By : Web Desk

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇന്നലെ കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസിന്റെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇന്നലെ ഡിവൈ.എസ്.പി ഓഫിസിൽ കീഴടങ്ങുകയായിരുന്നു പ്രതി.

സ്‌കൂളിൽ പോകാൻ മടികാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ സമിതി കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സംഭവത്തിൽ 16 പേർക്കെതിരെ പീഡനത്തിനു കേസെടുത്തിരുന്നു. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനു മൂന്നുപേർക്കെതിരെയും കേസുണ്ട്.

Advertising
Advertising
Full View

പ്രതികളായ മൂന്നുപേർ ഇന്നലെ അറസ്റ്റിലായിരുന്നു. രണ്ടു യുവാക്കളും പ്രായപൂർത്തിയാകാത്ത ഒരാളുമാണു പിടിയിലായത്.

Summary: DYFI leader arrested in Pathanamthitta POCSO case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News