ക്രിപ്റ്റോ വഴിയും ഹൈറിച്ച് തട്ടിപ്പ്; പ്രതികളുടെ 212 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി

ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി

Update: 2024-01-25 09:40 GMT
Editor : banuisahak | By : Web Desk

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് ഇ ഡി മരവിപ്പിച്ചു. ഹൈറിച്ച് ഉടമകളായ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും പേരിലുള്ള 212 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ക്രിപ്റ്റോ കറൻസി വഴി പ്രതികൾ 850 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തി. 

കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജി കോടതി ഈ മാസം 30ന് പരിഗണിക്കാൻ മാറ്റി. ഈ സാഹചര്യത്തിലാണ് ഇഡിയുടെ നടപടി. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം.

Advertising
Advertising

കേരളത്തിൽ മാത്രം 1630 കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപന്റെയും ഭാര്യയും സിഇഒയുമായ ശ്രീനയുടെയും വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യലിന് നോട്ടീസ് നൽകാനിരിക്കെ പ്രതികൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. 

സായുധ സേനയുടെ അകമ്പടിയോടെ വന്ന ഇ.ഡി വീട്ടിലെത്തും മുമ്പ് ദമ്പതികൾ കടന്നുകടഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി ഇവരുടെ വീട്ടിലെത്തിയത്. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News