ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ കള്ളപ്പണ ഇടപാട്; ലക്ഷദ്വീപ് എം.പി.മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസുകളിലും ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു

Update: 2023-09-05 10:15 GMT

കൊച്ചി: ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ കള്ളപ്പണ ഇടപാട് കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ഇന്ന് രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഒരു ഏജൻസിയുമായി ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേഷൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചത് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആയിരുന്നു. എന്നാൽ മത്സ്യം കയറ്റുമതി നടന്നിട്ടില്ലെന്നും ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് കേസെടുത്തത്.

Advertising
Advertising

ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞമാസം മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. ഈ പരിശോധനയിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തി മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്യുന്നത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News