'ഒരു കാലഘട്ടത്തില്‍ ഭൂമി പരന്നതായിരുന്നു, ഇന്നല്ല'; എംഎം മണിയെ ന്യായീകരിക്കാൻ 'ഭൂമി'യെ പിടിച്ച് ഇ.പി ജയരാജൻ

"പലതുമങ്ങനെയാണ്. ഇന്നത്തെ ശരി നാളെ ശരിയാകണമെന്നില്ല. നാളെ അത് തെറ്റാകാം"

Update: 2022-08-30 11:37 GMT
Editor : abs | By : Web Desk
Advertising

കണ്ണൂർ: ഇന്നത്തെ ശരി നാളെ തെറ്റാകാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു കാലത്ത് ഭൂമി പരന്നതായിരുന്നുവെന്നും ശാസ്ത്രം വളർന്ന് കണ്ടുപിടിത്തങ്ങൾ വികസിച്ചു വന്നപ്പോൾ ഭൂമി അണ്ഡാകൃതിയിലാണ് എന്ന് മനസ്സിലായെന്നും ജയരാജൻ പറഞ്ഞു. കെകെ രമ എംഎൽഎയെ കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവന എംഎം മണി തിരുത്തിയതിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടായിരുന്നു എൽഡിഎഫ് കൺവീനറുടെ പ്രതികരണം.

'പലതുമങ്ങനെയാണ്. ചരിത്രപരമായി തന്നെ പരിശോധിച്ചാൽ അതു കാണാം. ഇന്നത്തെ ശരി നാളെ ശരിയാകണമെന്നില്ല. നാളെ അത് തെറ്റാകാം. ഒരു കാലഘട്ടത്തിൽ ഈ ഭൂമി പരന്നതായിരുന്നു. ഇന്നല്ല. ശാസ്ത്രം വളർന്ന് കണ്ടുപിടിത്തങ്ങൾ വികസിച്ചു വന്നപ്പോൾ ഭൂമി അണ്ഡാകൃതിയിലാണ്. ഇന്ന് അതാണ് ശരി. എന്നാൽ ഭൂമി പരന്നതാണ് എന്ന കാലഘട്ടത്തിൽ മനുഷ്യന്റെ ബോധം അതാണ്. ചിന്തയതാണ്. അന്നത്തെ ശാസ്ത്രപരമായ അറിവ് അതാണ്. അത് ശരിയെന്നു പറയും. അത് സ്വാഭാവികമാണ്. അത് മനുഷ്യസഹജമായിട്ടുള്ളൊരു രീതിയാണ്. അതു തന്നെയാണ് ഇവിടെ നടന്നിട്ടുള്ളത് എന്ന് കണക്കാക്കിയാൽ മതി.' - മണി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവർക്ക് കോടതി ജാമ്യം നല്‍കിയത് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'ജാമ്യം കൊടുക്കുന്നത് കോടതിയുടെ അധികാരമാണ്. ടിക്കറ്റെടുത്ത് അക്രമിക്കാനെത്തിയ ക്രിമിനലുകൾ പത്തു ദിവസം ജയിലിൽ കിടന്നില്ലേ. അതിന്റെ നടപടിക്രമം അങ്ങനെയാണ്. നിയമത്തിനും ചട്ടത്തിനും അനുസരിച്ചേ ഏതു കോടതിക്കും പ്രവർത്തിക്കാനാകൂ.'- ജയരാജൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് തന്നെ കൊല്ലാൻ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'എന്റെ പേരിൽ കേസെടുക്കണമെന്ന് മാത്രമല്ല, എന്നെ കൊല്ലാൻ നടക്കുന്നവരല്ലേ അവർ. അങ്ങനെയുള്ള ഒരു കൂട്ടർ, അവരിൽ നിന്ന് നമ്മൾ വേറെയൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്നെ വണ്ടിയിൽ വെടിവയ്ക്കാൻ വേണ്ടി വാടകക്കൊലയാളികളെ അയച്ചു. യഥാർത്ഥത്തിൽ ഒന്നാമത്തെ ലക്ഷ്യം ഞാനായിരുന്നില്ല. മുഖ്യമന്ത്രിയെ വധിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനാണ് വാടകക്കൊലയാളികളെ പണം കൊടുത്ത് ഡൽഹിയിൽ കൊണ്ടുപോയത്. പാർട്ടി കോൺഗ്രസിന് പോകുമ്പോൾ പിണറായിയും ഞങ്ങളും ഒരുമിച്ചായിരുന്നു. തിരിച്ചുവരുമ്പോൾ ഡൽഹിയിൽനിന്ന് അദ്ദേഹം വേറെ വഴിക്കു വന്നു. ഞങ്ങൾ ട്രയിനിനു വന്നു. ഞങ്ങളെല്ലാം ട്രയിനിലുണ്ട് എന്നു കരുതിയാണ് കൊലയാളികൾ കയറിയത്. പൊലീസിട്ട എഫ്.ഐ.ആറിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.' - അദ്ദേഹം ചൂണ്ടിക്കാട്ടി. 


Full View


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News