പാലത്തിലിടിച്ചിട്ടും നിർത്തിയില്ല, കടന്നുകളഞ്ഞ് മദ്യലോറി; കടത്തെന്ന സംശയത്തിൽ പൊലീസ്

റോഡിൽ വീണിട്ടും പൊട്ടാത്ത മദ്യക്കുപ്പികള്‍ നാട്ടുകാർ എടുത്തു കൊണ്ടുപോയി

Update: 2022-12-20 09:42 GMT

കോഴിക്കോട്: മദ്യം കയറ്റി വന്ന ഹരിയാന രജിസ്‌ട്രേഷൻ ലോറി രാവിലെ ആറരയോടെയാണ് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തിൽ തട്ടിയത്. കമാനത്തിൽ തട്ടിയതോടെ ലോറിയുടെ മുകളിലുണ്ടായിരുന്ന മദ്യക്കുപ്പികളും ടാർപ്പോളിനും റോഡിൽ പതിച്ചു. മദ്യകുപ്പികൾ വീണത് തിരിച്ചറിഞ്ഞ ലോറി ഡ്രൈവർ വാഹനം നിർത്താതെ പോവുകയായിരുന്നു. ഇത് പൊലീസിന്റെ സംശയത്തിനിടയാക്കി.

കോഴിക്കോട് നിന്ന് കടലുണ്ടി ഭാഗത്ത് വന്ന ലോറി ചുങ്കം ഭാഗത്ത് തിരിച്ചുപോയെന്നാണ് ദൃസാക്ഷികൾ പറയുന്നത്. റോഡിൽ വീണിട്ടും പൊട്ടാത്ത മദ്യക്കുപ്പികള്‍ നാട്ടുകാർ എടുത്തുകൊണ്ടു പോയി. അമ്പതോളം കെയ്‌സ് മദ്യക്കുപ്പികളാണ് നിലത്ത് വീണത്. പൊലീസ് എത്തിയതോടെയാണ് നാട്ടുകാർ പിന്മാറിയത്. വഹാനത്തിന്റെ നമ്പർ കണ്ടെത്തി അന്വേഷണം നടത്തുമെന്ന് ഫറോക്ക് പൊലീസ് അറിയിച്ചു. ബാക്കി വന്ന മദ്യക്കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News