വ്യാജ വാർത്ത ഒരിക്കലും ചെയ്യാൻ പാടില്ല; എസ്.എഫ്.ഐ പ്രതിഷേധം എന്തിനെന്ന് മാധ്യമങ്ങൾ മറച്ചുവെച്ചു: എം.വി ഗോവിന്ദൻ
സുരേഷ് ഗോപി തൃശൂരിൽ മാസത്തിൽ നാല് തവണയല്ല 365 ദിവസം നിന്നാലും ജയിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Update: 2023-03-05 05:28 GMT
MV Govindan
തൃശൂർ: വ്യാജ വാർത്ത ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം വളരെ ഗൗരവമുള്ളതാണ്. അത് പൊതുസമൂഹം വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്തില്ല. എസ്.എഫ്.ഐ എന്തിന് വേണ്ടിയാണ് പ്രതിഷേധിച്ചത് എന്ന കാര്യം എല്ലാ മാധ്യമങ്ങളും മറച്ചുവെച്ചെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ വലിയ അക്രമമാണ് നടക്കുന്നത്. ആ ഘട്ടത്തിൽ എങ്ങനെയാണ് ആർ.എസ്.എസ് കേരളത്തിൽ ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുകയെന്ന് എം.വി ഗോവിന്ദൻ ചോദിച്ചു. സുരേഷ് ഗോപി തൃശൂരിൽ മാസത്തിൽ നാല് തവണയല്ല 365 ദിവസം നിന്നാലും ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.