സ്ഥലം വിറ്റു കിട്ടിയ പണം നൽകിയില്ല; കൊല്ലത്ത് മകന്റെ മർദനമേറ്റ പിതാവ് മരിച്ചു

തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

Update: 2024-03-17 01:26 GMT
Advertising

കൊല്ലം: തേവലക്കര കോയിവിളയിൽ മകന്റെ മർദനമേറ്റ പിതാവ് മരിച്ചു. പാവുമ്പ അജയഭവനിൽ അച്ച്യുതൻ പിള്ള(75 )യാണ് മകൻ മനോജിന്റെ മർദനമേറ്റ് മരിച്ചത്. പണം നൽകാത്ത വിരോധത്താലാണ് മനോജ് പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് പങ്ക് ആവശ്യപ്പെട്ട് മനോജ് അച്ഛനുമായി തർക്കം ഉണ്ടായി. തുടർന്ന് അച്ച്യുതനെ മകൻ അടിച്ചു അവശനാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മനോജ് അച്ഛനെ മർദിച്ചത്. അവശനിലയിലയിരുന്ന അച്ച്യുതൻ പിളള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ കേസെടുത്ത തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News