'യുവതി നേരിട്ടത് ക്രൂര പീഡനം'; രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ എഫ്ഐആർ മീഡിയവണിന്
വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ യുവതിയെ പീഡിപ്പിച്ചതെന്ന് എഫ്ആറിൽ പറയുന്നു
തിരുവനന്തപുരം: വിവാഹ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് 23 കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തതെന്ന് പൊലീസിന്‍റെ എഫ്ഐആർ . ഭാവി കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചു വരുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു.
2023ല്‍ ബംഗളൂരുവിൽ പഠിക്കുന്ന സമയത്താണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ തമ്മിൽ ഓൺലൈൻ വഴി കോൺടാക്ട് ചെയ്തു. നാട്ടിലേക്ക് വരുന്നുവെന്ന് യുവതി പറഞ്ഞു. രാഹുൽ യുവതിയെ നേരിട്ട് കാണണമെന്ന് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അതിനിടെ യുവതിക്ക് രാഹുൽ ഉറപ്പ് നൽകിയും ചെയ്തിരുന്നു. ഭാവി കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടത്. അങ്ങനെ രാഹുൽ തന്നെ ഒരു സ്ഥലം കണ്ടെത്തുകയായിരുന്നു. രാഹുലിന്‍റെ സുഹൃത്ത് ഫൈനി നൈനാനാണ് യുവതിയെ രാഹുലിന്റെ അടുത്ത് എത്തിച്ചത്. ഇവിടെ എത്തിയശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതി കെപിസിസി പ്രസിഡന്‍റിനാണ് ഇ-മെയിൽ മുഖാന്തരം ആദ്യം പറയുന്നത് നൽകിയത്.
ഈ പരാതി പരിശോധിച്ച ശേഷം പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ചെയ്തത്. യുവതിയെ വൈകാതെ അന്വേഷണസംഘം നേരിൽ കാണും. യുവതിയുടെ മൊഴി എടുത്ത ശേഷം ആയിരിക്കും ഫൈനി നൈനാനെ പ്രതി ചേർക്കാത്ത കാര്യത്തിൽ തീരുമാനമെടുക്കുക. രാഹുലിനെ ആരെങ്കിലും കൂടി സഹായിച്ചിട്ടുണ്ടെങ്കിൽ അവരെയും പ്രതി ചേർക്കും. യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്ന് വ്യക്തമാക്കി ഐപിസിസി പ്രസിഡന്‍റിനാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് ഈ പരാതി ഡിജിപി കൈമാറുകയായിരുന്നു. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.