'പ്രധാന നാഴികക്കല്ല്'; പിഎം ശ്രീയിൽ ഒപ്പുവച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

വിദ്യാർഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രതിജ്ഞാബദ്ധരാണെന്നും എക്‌സ് പോസ്റ്റിൽ

Update: 2025-10-24 13:41 GMT

Modi and Pinarayi | Photo | X

ന്യൂഡൽഹി: പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. 2020ലെ എൻഇപി അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് പ്രധാന നാഴികക്കല്ലാണെന്നും കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ്.

നിലവിൽ ഒപ്പിട്ടിരിക്കുന്ന എംഒയു ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളുടെ ശോഭന ഭാവിക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രതിജ്ഞാബദ്ധരാണെന്നും എക്‌സ് പോസ്റ്റിൽ പറയുന്നു.

Advertising
Advertising

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News