സ്വർണവ്യാപാരിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച: നാല് പേർ പിടിയിൽ

സംഘത്തിലെ അഞ്ചാമൻ ഒളിവിലാണ്. ഇയാൾക്കായുള്ള പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Update: 2025-09-27 11:30 GMT

Photo | MediaOne

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വർണവ്യാപാരിയായ യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് പണം കവർന്ന കേസിൽ നാല് പേർ പിടിയിൽ. ന​ഗരൂർ സ്വദേശി സാജനെ ആക്രമിച്ച് രണ്ടര ലക്ഷം രൂപ കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്.

ചിറയിൻകീഴ് സ്വദേശി അഭിലാഷ്, ആറ്റിങ്ങൽ സ്വദേശികളായ മഹിമോഹൻ, ശരത്, രാമച്ചം സ്വദേശി അനൂപ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ അഞ്ചാമൻ ഒളിവിലാണ്. ഇയാൾക്കായുള്ള പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

സ്വർണക്കടക്കാരനായ സാജൻ മോഷണസംഘത്തിലെ ഒരാളുടെ സുഹൃത്തിന് വേണ്ടി ബാങ്കിൽ സ്വർണപ്പണയം വച്ചിരുന്നു. ഇത് എടുത്ത് ബാധ്യത ഒഴിവാക്കത്തരണമെന്ന് സാജനോട് ഇയാൾ ആവശ്യപ്പട്ടിരുന്നു.

Advertising
Advertising

തുടർന്ന്, സ്വർണപ്പണയമെടുക്കണമെന്ന വ്യാജേന പ്രതികൾ സാജനോട് ബാങ്കിലേക്ക് വരാൻ പറയുകയും ഇയാളെ ഓട്ടോയിൽ കടത്തിക്കോണ്ടുപോവുകയുമായിരുന്നു. ആറ്റിങ്ങൽ ബൈപ്പാസിനു സമീപത്ത് വച്ച് പ്രതികൾ സാജന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പണം കവരുകയായിരുന്നു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News