റോഡ് മാർഗം ദുബൈ മുതൽ ലണ്ടൻ വരെ; 'മലയാളിസ്'ന് സ്വീകരണം

ബ്രിട്ടൻ മലബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ലണ്ടൻ ഈസ്റ്റ്‌ ഹാമിലെ സുലൈമാനി റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

Update: 2025-08-06 07:31 GMT
Editor : rishad | By : Web Desk

ലണ്ടൻ: ദുബൈ മുതൽ ലണ്ടൻ വരെ ഒരു മാസം കര മാർഗം 'മലയാളീസ്' എന്ന പേരിട്ട വാഹനത്തിൽ സഞ്ചരിച്ച് പതിനൊന്ന് രാജ്യങ്ങളിലൂടെ ലണ്ടനിലെത്തിയ ചെറുപ്പക്കാർക്ക് ലണ്ടൻ മലയാളികൾ സ്വീകരണം നല്‍കി. 

ബ്രിട്ടൻ മലബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ലണ്ടൻ ഈസ്റ്റ്‌ ഹാമിലെ സുലൈമാനി റെസ്റ്റോറന്റിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ദുബൈ, ഇറാൻ, തുർക്കി, ബൾഗേരിയ, റോമേനിയ,ഹങ്കറി, സ്ലോവാക്കിയ, ഓസ്ട്രിയ, സ്വിറ്റ്‌സ്വർലാൻഡ്, ഫ്രാൻസ് എന്നി രാജ്യങ്ങൾ പിന്നിട്ടാണ് ഷിബിലി, ഷാഹിദ് മാണിക്കൊത്ത്, യൂനസ് ഗസൽ, ആബിദ് ഫ്ലൈവീൽ, മുഫീദ് എന്നിവർ ലണ്ടനിൽ എത്തിയത്.

Advertising
Advertising

പാലക്കാട്, മലപ്പുറം, വയനാട് സ്വദേശികളായ ഇവർ സ്വന്തം വാഹനത്തിൽ ഒരു മാസക്കാലമെടുത്താണ് ലണ്ടനിൽ എത്തിയത്. സ്കോഡ്ലാൻഡ്, വെയിൽസ് എന്നിവടങ്ങളിലേക്ക് നാളെ യാത്ര തിരിക്കും. ലണ്ടൻ നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നും നിരവധി മലയാളികളായ വിദ്യാർഥികൾ അടക്കമുള്ളവരാണ് യാത്രികർക്ക് ആശംസകൾ അർപ്പിക്കാൻ എത്തിയത്. 

ബ്രിട്ടൻ മലബാർ അസോസിയേഷൻ ഭാരവാഹികളായ ഡാർലിൻ ജോർജ് കടവൻ, മുഹമ്മദ്‌ ഷറഫ്, ജിന്ന മാനിക്കൊത്ത്, സാജിദ് പടന്നക്കാട്, കരീം പടന്നക്കാട്, റംഷി പടന്ന എന്നിവർ ചേർന്ന് സ്വീകരിച്ചു. ലണ്ടനിൽ മലയാളികൾ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞാണ് 'മലയാളീസ്' മടങ്ങിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News