മാലിന്യങ്ങള്‍ അടിഞ്ഞുകുടി ഓടകള്‍ അടഞ്ഞു; കളമശ്ശേരി കണ്ടെയ്നർ റോഡിൽ വൻ വെള്ളക്കെട്ട്

പ്രദേശത്ത് ഗതാഗത തടസ്സം നേരിടുകയാണ്

Update: 2023-04-28 04:01 GMT

എറണാകുളം: കളമശ്ശേരി പാലത്തിന് താഴെ കണ്ടെയ്നർ റോഡിൽ വൻ വെള്ളക്കെട്ട്. മാലിന്യങ്ങള്‍ അടിഞ്ഞുകുടി ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. പ്രദേശത്ത് ഗതാഗത തടസ്സം നേരിടുകയാണ്.

കണ്ടെയ്നർ ലോറികള്‍ സ്ഥിരമായി നിർത്തിയിടുന്ന ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ജില്ലാ കലക്ടർ ഇടപെട്ടിരുന്നു. കണ്ടെയ്നർ ലോറിക്ക് പിന്നിൽ മാലിന്യകൂമ്പാരം കൂന്ന് കൂടുന്ന സാഹചര്യത്തിൽ അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. ആദ്യമായാണ് കളമശ്ശേരി ഭാഗത്ത് ചെറിയ മഴയിൽ ഇത്ര വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ നഗരസഭ തയാറായിട്ടില്ല. 

Advertising
Advertising

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News