ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്

Update: 2022-04-26 09:10 GMT
Editor : ijas

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തൃക്കാക്കാര നഗരസഭ വൈസ് ചെയർമാന്‍റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയർമാന്‍ കെ.കെ ഇബ്രാഹിം കുട്ടിയുടെ മകന്‍റെ സ്ഥാപനത്തിന് പിടിച്ചെടുത്ത സ്വർണവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് റെയ്ഡ്.

ഈ മാസം 23ന് ദുബൈയില്‍ നിന്ന് കാര്‍ഗോ വിമാനത്തിലെത്തിയ രണ്ടേ കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്‍റലിജന്‍സ് പിടിച്ചെടുത്തിരുന്നു. തൃക്കാക്കര തുരുത്തേല്‍ എന്‍റര്‍പ്രൈസസിന്‍റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രം തുറന്ന് പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കട്ടര്‍ ഉപയോഗിച്ച് മുറിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണക്കട്ടികള്‍ ഒരു കോടിയ്ക്കു മുകളില്‍ വിലവരും. പാര്‍സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Gold smuggling: Customs raid at Thrikkakara Municipal Corporation vice chairman's house

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News