മരിച്ച മാതാവിനെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ബഹ്‌റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായത്.

Update: 2023-08-08 15:11 GMT

നെടുമ്പാശേരി: മരിച്ച മാതാവിനെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. ബഹ്‌റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിലായത്.

ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ചപ്പോൾ പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ചത് കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News