'മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് സി.പി.എം കലാപ ആഹ്വാനം നടത്തി: വി.ഡി സതീശൻ

'യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം'

Update: 2022-06-24 08:22 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫിസും കലാപ ആഹ്വാനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. 'ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന നടത്തിയവർക്ക് എതിരെ കേസ് എടുക്കണം. യൂത്ത് കോൺഗ്രസുകാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിമാനത്തിൽ ആയാലും ട്രെയിനിൽ ആയാലും പ്രതിഷേധം പ്രതിഷേധം തന്നെയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'ആദ്യം പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്. പിന്നീട് നേതാക്കൾ അത് തിരുത്തി. മുമ്പ് എം.വി രാഘവൻ സഞ്ചരിച്ച ട്രെയിനിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അക്രമം നടത്തിയവരാണ് സി.പി.എമ്മുകാരെന്നും  അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News