'​ഗുണ്ടാ സദസാണ് നടക്കുന്നത്, ജനസദസല്ല... പിണറായിയുടെ കൂടെയുള്ളത് ​ഗുണ്ടകളാണ്...'

'ചെടിച്ചട്ടിയെടുത്ത് അടിക്കുന്നത് കണ്ടിട്ടില്ലേ... വയർലെസ് സെറ്റ് കൊണ്ട് തല പൊളിക്കുന്നത് കണ്ടിട്ടില്ലേ... അതൊക്കെ പിണറായി വിജയന്റെ ഗുണ്ടകളാ'

Update: 2023-11-29 16:31 GMT

കണ്ണൂര്‍: എല്ലായിടത്തും നടക്കുന്നത് ജനസദസല്ല ഗുണ്ടാസദാസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. 'കോടിക്കണക്കിന് വിലയുള്ള ബസ്സിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി ഇദ്ദേഹമിങ്ങനെ ആടിയാടി പോവുകയാണ്. ഒരുകൂട്ടം ഗുണ്ടകാളാണ് കൂടെ പോകുന്നത്. എല്ലായിടത്തും നടക്കുന്നത് ജനസദസല്ല. ഗുണ്ടാസദസാണ്'. കെ. സുധാകരൻ പറഞ്ഞു.

'കറുത്ത പാന്റും ഷർട്ടുമിട്ട് രണ്ടുമൂന്ന് ചെറുപ്പക്കാർ കണ്ണൂരിലെ എന്റെ കുട്ടികളെ തല്ലുന്നത് കണ്ടിട്ടില്ലേ.. ചെടിച്ചട്ടിയെടുത്ത് അടിക്കുന്നത് കണ്ടിട്ടില്ലേ... വയർലെസ് സെറ്റ് കൊണ്ട് തല പൊളിക്കുന്നത് കണ്ടിട്ടില്ലേ... അതൊക്കെ പിണറായി വിജയന്റെ ഗുണ്ടകളാ.. ബോഡിഗാർഡ് എന്നാണ് അതിന് പേര്. ലോകത്ത് അറിയപ്പെടുന്ന ഗുണ്ടകളാണ് ബോഡീഗാർഡ്. ഗുണ്ടകളുടെ സംരക്ഷണത്തിൽ ഒരു മുഖ്യമന്ത്രിയുടെ യാത്ര എന്ത് അപമാനമാണ് ഈ സംസ്ഥാനത്തിന്'. കെ. സുധാകരൻ ചോദിച്ചു.

Advertising
Advertising


Full View


'എന്റെ കുട്ടികളെ അടിച്ച് കൊല്ലാൻ പാകത്തിലാക്കി. ആയുസുകൊണ്ട് രക്ഷപ്പെട്ടതാ എന്റെ കുട്ടികൾ. എന്നിട്ട് ഈ നാറി മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ.. അവരെ സംരക്ഷിക്കാൻ നോക്കിയതാണെന്ന്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാ... അത് മൺ ചട്ടിയാണെങ്കിൽ എന്റെ കുട്ടികളവിടെ തലപൊട്ടി മരിക്കും. വയർലെസ് സെറ്റുകൊണ്ട് തല അടിച്ചുപൊളിച്ചവന്റെ ആന്തരികരക്തസ്രാവം ഇതുവരെ നിന്നിട്ടില്ല. മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ഗുണ്ടായിസമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒമ്പത് കൊല്ലമായില്ലേ ഭരിക്കുന്നു. എന്തുണ്ടാക്കി.. ഉണ്ടാക്കി.. പിണറായി വിജയൻ പണമുണ്ടാക്കി. ഏത് വഴിയാണ് പണം കിട്ടുക ആ വഴിയെല്ലാം പണമുണ്ടാക്കാൻ അദ്ദേഹം ശ്രമം തുടരുകയാണ്'. സുധാകരൻ ആരോപിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News