കൊല്ലത്ത് ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (38)വാണ് മരിച്ചത്.

Update: 2023-05-04 12:24 GMT

കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സാജു (38)വാണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ പ്രിയങ്ക മൺവെട്ടികൊണ്ട് സജുവിനെ അടിക്കുകയായിരുന്നു. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒന്നര വർഷത്തോളമായി സജുവും പ്രിയങ്കയും അകന്നുകഴിയുകയായിരുന്നു. വാടകവീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം. ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു പ്രിയങ്ക. 

ഇന്ന് ഉച്ചയോടെ സാജു വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ് ബോധം കെട്ടുവീണ സജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News