ഷൊർണൂരിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി; ഭാര്യ ഗുരുതരാവസ്ഥയിൽ

തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.

Update: 2021-11-23 07:19 GMT

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.

ഇവർ തമ്മിൽ ഏറെ നാളായി കുടുംബവഴക്കുണ്ടായിരുന്നു.  പരിക്കേറ്റ ലക്ഷ്മിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News