ഇടമലയാർ ഗവ. യു.പി സ്‌കൂളിൽ കാട്ടാന ആക്രമണം; അഞ്ച് ക്ലാസ് മുറികൾ തകർത്തു
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്‌കൂൾ തകർത്തത്.
Update: 2023-03-28 06:19 GMT
Elephant attack
എറണാകുളം: ഇടമലയാർ ഗവ. യു.പി സ്‌കൂളിൽ കാട്ടാന ആക്രമണം. അഞ്ച് ക്ലാസ് മുറികളും സ്റ്റോർ റൂമും ആനക്കൂട്ടം തകർത്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനക്കൂട്ടം സ്‌കൂൾ തകർത്തത്.
ഇന്ന് രാവിലെ പരീക്ഷ എഴുതാനെത്തിയ കുട്ടികളാണ് ക്ലാസ് മുറികളും വാട്ടർ ടാങ്ക് അടക്കമുള്ളവയും തകർന്നുകിടക്കുന്നത് കണ്ടത്. ബെഞ്ചും ഡെസ്‌കും കസേരകളുമെല്ലാം കാട്ടാനക്കൂട്ടം തകർത്തിട്ടുണ്ട്. സ്‌കൂളിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്. 2016ലും ഇതേ സ്‌കൂളിൽ കാട്ടാന ആക്രമണം നടന്നിരുന്നു.