രാജ്യത്തിൻ്റെ വ്യാപാര കമ്മി പെരുകുന്നു; പ്രതിസന്ധിക്ക് കാരണം രൂപയുടെ മൂല്യത്തകർച്ച

രാജ്യത്തിന്‍റെ ഇറക്കുമതി ചെലവ് തുടര്‍ച്ചയായി ഉയരുകയാണ്. എന്നാല്‍ അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

Update: 2022-07-06 01:54 GMT
Advertising

ഇന്ത്യയുടെ വ്യാപാര കമ്മി റെക്കോർഡ് ഉയരത്തിൽ. രണ്ടായിരത്തി അഞ്ഞൂറു കോടിയിലേറെ രൂപയുടെ വ്യാപാര കമ്മിയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 16 ശതമാനത്തിന്‍റെ വർധന ഉണ്ട്.

രാജ്യത്ത് നിന്നുമുള്ള കയറ്റുമതിയും രാജ്യത്തേക്ക് ഉള്ള ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര കമ്മി. 2023 ജൂൺ മാസം ഇത് 2560 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി 16% ഉയർന്നപ്പോൾ ഇറക്കുമതിയും കുത്തനെ ഉയർന്നു. 6360 കോടി രൂപയുടെ ഇറക്കുമതി ആണ് കഴിഞ്ഞ മാസം രാജ്യം നടത്തിയത്. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ 6350 കോടി രൂപയുടെ ഇറക്കുമതി രാജ്യം നടത്തിയപ്പോൾ 3790 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് തുടര്‍ച്ചയായി ഉയരുകയാണ്. എന്നാല്‍ അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല എന്നതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

രൂപയുടെ മൂല്യ തകർച്ചയാണ് ഈ പ്രതിസന്ധിക്ക് കാരണം. സ്വർണത്തിൻറെ ഇറക്കുമതി നിയന്ത്രിക്കാൻ തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. നിലവിലെ വ്യാപാര കമ്മി കുറയ്ക്കാൻ മറ്റ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും കേന്ദ്ര സർക്കാർ ഉയർത്തിയെക്കും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News