Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: താരസംഘടന അമ്മയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. നിലവിലുള്ള ടീം തന്നെ തുടരാന്‍ സാധ്യത. താരസംഘടനയുടെ പ്രസിഡന്റായി മോഹന്‍ ലാല്‍ തന്നെ തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ല എന്ന് ലാല്‍ പറഞ്ഞതായി വിവരം.
ബാബു രാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും. അമ്മ ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ ചേരും. ട്രഷറര്‍ സ്ഥാത്ത് ഉണ്ണി മുകുന്ദനു പകരം മറ്റൊരു താരമെത്തും.