പെരുന്നാളിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍

ജൂലൈ 21ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

Update: 2021-07-12 12:07 GMT

ബലിപെരുന്നാളിന് വിശ്വാസികള്‍ക്ക് പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ ഇളവ് അനുവദിക്കണമെന്ന് ഐ.എന്‍.എല്‍. ഈ ആവശ്യമുന്നയിച്ച് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

ജൂലൈ 21ന് നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികളിലെ പ്രാര്‍ത്ഥന നഷ്ടപ്പെട്ടത് വിശ്വാസികള്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളികള്‍ തുറക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും ആവശ്യപ്പെട്ടിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News