ഖത്തറിലെ ഇറാൻ ആക്രമണം; കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12 സർവീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്

Update: 2025-06-24 04:31 GMT

കൊച്ചി: ഖത്തറിലെ ഇറാന്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും കണ്ണൂരിൽ നിന്നുള്ള 12  സർവീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

കരിപ്പൂർ വിമാനതാവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇന്ന് പുലർച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇൻ്റിഗോ വിമാനം യാത്രക്കാരെ ചെക്കിൻ ചെയ്തതിന് ശേഷം തിരിച്ചയച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെയും ഇന്നുമായി ix 385 ദമാം,ix 321റിയാദ്,ix 347 അബുദാബി,ix 337 മസ്ക്കറ്റ്,ix 351 ഷാർജ വിമാനങ്ങളും റദ്ദാക്കി. പുലർച്ചെ രണ്ടരക്ക് ദോഹയിൽ നിന്നും കരിപ്പൂരിലെത്തി 3:35 ന് മടങ്ങേണ്ടിയിരുന്ന ഖത്തർ എയർവെയ്സ് വിമാനവും റദ്ദാക്കി. 

Advertising
Advertising

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും റദ്ദാക്കിയതോ വൈകിയോടുന്നതോ ആയ വിമാനങ്ങൾ

A1953-COK-DOH കൊച്ചി - ദോഹ

A1933-COK-DXB കൊച്ചി - ദുബൈ

SG018-COK-DXB കൊച്ചി - ദുബൈ

A1934-DXB-COK ദുബൈ - കൊച്ചി

6E1403- COK-AUH കൊച്ചി - അബുദബി

IX494-KWI-COK കുവൈത്ത് - കൊച്ചി

6E1493COK-RKT കൊച്ചി - യൂഎഇ

IX441COK-MCT കൊച്ചി - മസ്കറ്റ്

6E1271- COK-MCT കൊച്ചി - മസ്‌ക്കത്ത് 

IX476-DOH-COK ദോഹ - കൊച്ചി

6E1272-MCT-COK മസ്കത്ത് - കൊച്ചി

IX475-COK-DOH കൊച്ചി - ദോഹ

6E1206/055 BAH-COK-DMM കൊച്ചി - ദമാം

IX442-MCT-COK മസ്കത്ത് - കൊച്ചി

SG017- DXB-COK ദുബൈ- കൊച്ചി

IX461COK-KWI കൊച്ചി - കുവൈറ്റ്‌

6E1404-AUH-COK അബുദാബി - കൊച്ചി

ഗൾഫ് മേഖല യാത്രയ്ക്ക് മുൻപ് വിമാന സർവീസുകളുടെ കാര്യത്തിൽ യാത്രക്കാർ ഉറപ്പു വരുത്തണമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News