പി.കെ ഫിറോസിന് എതിരായ ജലീലിന്റെ ആരോപണങ്ങൾ; ഏറ്റുപിടിച്ച് സിപിഎം

പി.കെ ഫിറോസിനെതിരെ നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവും ഫിറോസും മൗനം പാലിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ

Update: 2025-09-10 15:15 GMT

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് എതിരായ ആരോപണങ്ങൾ ഏറ്റെടുത്ത് സിപിഎം. പി.കെ ഫിറോസിനെതിരെ നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവും ഫിറോസും മൗനം പാലിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ ആരോപിച്ചു.മനോനില തെറ്റിയ കെ.ടി ജലീലിന് സർക്കാർ ചികിത്സ നൽകണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫ് അലി പറഞ്ഞു.

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു മുൻ മന്ത്രി കെ.ടി ജലീൽ ആരോപിച്ചത്. ആരോപണങ്ങൾ സിപിഎം നേതൃത്വം കൂടി ഏറ്റെടുക്കുകയാണ്. കെ.ടി ജലീൽ തെളിവുസഹിതം ആണ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. നിഷേധിക്കാനാവാത്ത തെളിവുകൾ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവും യൂത്ത് ലീഗ് നേതാവും മൗനം പാലിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ ഫിറോസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് പ്രതിപക്ഷ നേതാവും മൗനത്തിൽ ആണെന്നും എം.വി ജയരാജൻ ആരോപിച്ചു. യൂത്ത് ലീഗിനോടുള്ള രാഷ്ട്രീയ വൈര്യം കെ.ടി ജലീലിന് തീർന്നിട്ടില്ലെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫ് അലി പറഞ്ഞു. 15ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ വിഷയം സഭയ്ക്കുള്ളിൽ ഉയർന്നുവന്നേക്കും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News