നിങ്ങള്‍ക്കതേ പറ്റൂ, ഇക്കാര്യത്തിൽ പിണറായിയാണ് ശരി: കെ സുധാകരൻ

'ഈ ചോദിച്ച ചോദ്യമൊന്നും അവിടെ ചോദിക്കില്ലല്ലോ നിങ്ങള്‍? കടക്ക് പുറത്ത് എന്ന് പറയും'

Update: 2022-12-27 10:25 GMT

ജയരാജന്‍ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ടെന്ന് മറുചോദ്യം ഉന്നയിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ശരിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. 'നിങ്ങളുടെ ഈ പ്രകടനമുണ്ടല്ലോ, അതിന് നിങ്ങള്‍ക്കതേ പറ്റൂ' എന്ന് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"നിങ്ങളുടെ ഈ പ്രകടനമുണ്ടല്ലോ, അതിന് നിങ്ങള്‍ക്കതേ പറ്റൂ. അവിടെ നിങ്ങള്‍ നിശബ്ദനല്ലേ. ഈ ചോദിച്ച ചോദ്യമൊന്നും അവിടെ ചോദിക്കില്ലല്ലോ നിങ്ങള്‍? നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക്? കടക്ക് പുറത്ത് എന്ന് പറയും. നിങ്ങള്‍ക്ക് പിണറായി വിജയനേ പറ്റൂ. നിങ്ങള്‍ക്ക് എന്നെ പോലുള്ളവര്‍ പറ്റൂല്ല. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഉത്തരമാണത്. അദ്ദേഹമാണ് ശരി എന്നാണ് എന്‍റെ അഭിപ്രായം"- എന്നാണ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Advertising
Advertising

ആയുർവേദ റിസോർട്ട് വിവാദത്തില്‍ ഇ.പി ജയരാജനും പി ജയരാജനും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. വിവാദം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമല്ല. സാമ്പത്തിക ക്രമക്കേട് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കണം. ഇ.ഡി എല്ലായിടത്തും ഓടിയെത്തുന്നതാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ഇ.ഡി ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഇടത് നേതാക്കളുടെ കാര്യത്തിൽ അതില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു.

ഇ.പിയുടെ മകനെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. നിക്ഷേപത്തിന്‍റെ സാമ്പത്തിക സ്രോതസ് ആഭ്യന്തര കാര്യമല്ല. ആരോപണങ്ങളിൽ വസ്തുതയുണ്ട്. എം.വി ഗോവിന്ദന് എല്ലാമറിയാം. ആരോപണങ്ങൾ പാർട്ടിക്കകത്ത് ഒതുക്കപ്പെടുകയാണ്. ഇ.പി ജയരാജനെതിരായ ആരോപണം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News