ചാടിവീണു പ്രതിരോധം തീര്‍ത്തവരെ ഇപ്പോള്‍ കാണാനില്ല; സി.പി.എമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നു- കെ. സുധാകരന്‍

'സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്‍പ്പോലും പരസ്യപ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുന്നു'

Update: 2024-02-18 09:51 GMT
Editor : Shaheer | By : Web Desk

പിണറായി വിജയന്‍, കെ. സുധാകരന്‍

Advertising

തൃശൂര്‍: സി.പി.എമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ചാടിവീണു പ്രതിരോധം തീര്‍ക്കുന്ന നേതാക്കളെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

സി.പി.എമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുകയാണെന്നതിന്‍റെ സൂചനയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക ഇടപാടിനെ ന്യായീകരിക്കാന്‍ നിന്നാല്‍ സ്വയം നാറുമെന്ന് ഇവർ തിരിച്ചറിയുന്നു. ഇത്രയുംനാള്‍ പ്രവര്‍ത്തിച്ച എ.കെ ബാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മൗനം തുടരുന്നു. സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്‍പ്പോലും പരസ്യപ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുകയാണെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Summary: KPCC president K Sudhakaran says that the Pinarayi era in CPM is coming to an end.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News