എം.വി ഗോവിന്ദന്റെ ആരോപണത്തിൽ നിയമനടപടിക്കൊരുങ്ങി കെ. സുധാകരൻ

വീട്ടുജോലിക്കാരിയുടെ മകളെ മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ. സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ടെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്.

Update: 2023-06-19 02:05 GMT

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ച ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഇന്നലെ തന്നെ സുധാകരൻ ഗോവിന്ദനെതിരെ രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു. എം.വി ഗോവിന്ദനെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കാൻ അടിസ്ഥാനമാക്കിയ പാർട്ടി മുഖപത്രത്തിനെതിരെയും ക്രിമിനൽ കേസുമായി മുന്നോട്ടുപോകാനാണ് സുധാകരന്റെ തീരുമാനം.

അപകീർത്തികരമായ പരാമർശത്തിനെതിരെ ഇന്നലെ തന്നെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പോക്‌സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് പരാതി നൽകിയത്.

Advertising
Advertising

അതേസമയം കെ. സുധാകരൻ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ പേർ ഇന്ന് അദ്ദേഹത്തിനെതിരെ മൊഴി നൽകാനെത്തുമെന്നാണ് വിവരം. മോൻസൺ മാവുങ്കലിന് പണം കൈമാറിയ വ്യവസായി അനൂപ് വിദേശത്തായിരുന്നു. അദ്ദേഹം ഇന്ന് മടങ്ങിയെത്തി മൊഴി നൽകുമെന്നാണ് സൂചന.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News