രഞ്ജിത്തിനെതിരെ ലൈംഗികാരോപണം; കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്ന് കെ.സുധാകരൻ

ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് കെ.സുധാകരൻ

Update: 2024-08-24 07:38 GMT

കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.സുധാകരൻ.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. പി ശശിയും പി.കെ ശശിയും അരങ്ങുവാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സി.പി.എമ്മിന് സന്തോഷം കാണുമെന്നും അദ്ദേഹം പരിഹസിച്ചു.

1976 ൽ എസ്.എഫ്.ഐയിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമായിരിക്കും, ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം കുറിച്ചു.

Advertising
Advertising

ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം

1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി.ശശിയും പി.കെ ശശിയും അരങ്ങുവാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സി.പി.എമ്മിന് സന്തോഷം കാണും.

പക്ഷെ കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്....

ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും.

കെ സുധാകരൻ.




 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News