കെ.സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവന: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് ഡിവൈഎഫ്‌ഐ

സിപിഎമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചുകൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം

Update: 2023-03-28 16:46 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകുമെന്ന് ഡി.വൈ.എഫ്‌.ഐ. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് നൽകുകയെന്ന് സംസ്ഥാന സെക്രട്ടറി വി.സനോജ് അറിയിച്ചു.

സി.പി.എമ്മിലെ വനിതാനേതാക്കൾ പണം അടിച്ചുമാറ്റി തടിച്ചു കൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം. പ്രതിപക്ഷ നേതാക്കളടക്കം ഇതിനെതിരെ വ്യാപകമായി രംഗത്ത് വരികയും ചെയ്തു.

രണ്ട് പരാതികളാണ് നിലവിൽ സുരേന്ദ്രനെതിരെ ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് വീണ. എസ് നായരും സി.പി.എം പ്രവർത്തകൻ അൻവർ ഷാ പാലോടും നൽകിയ പരാതികളാണിത്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനുമാണ് വീണ പരാതി നൽകിയിരിക്കുന്നത്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും വീണ പരാതിയിൽ പറയുന്നു.

Advertising
Advertising

വിഷയത്തിൽ സി.പി.എം നേതാക്കൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതടക്കമുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സി.പി.എം വനിതാ നേതാക്കളെ പൂതനയോട് ഉപമിക്കുകയും ബോഡി ഷെയിമിങ്ങിന് വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയാണ് പരാതി.

Full View

സമാന ആവശ്യം ഉന്നയിച്ചാണ് അൻവർ ഷായും തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News