കഞ്ചിക്കോട് ബ്രൂവറി; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചർച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രി വിവാദങ്ങൾക്ക് ഉത്തരങ്ങൾ നൽകുക

Update: 2025-01-23 02:51 GMT

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുയർത്തിയ അഴിമതി ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകും. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചർച്ചയിലെ മറുപടിക്കിടെ ആയിരിക്കും മുഖ്യമന്ത്രി വിവാദങ്ങൾക്ക് ഉത്തരങ്ങൾ നൽകുക. കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ഗുരുതരമായ അഴിമതി ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്.

വന്യജീവി അക്രമവുമായി ബന്ധപ്പെട്ട വിഷയം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി ഉന്നയിക്കുന്നുണ്ട്. പ്രതിപക്ഷവും നിയമസഭയിൽ വിഷയം ഉയർത്തിയേക്കും. വയനാട് മുണ്ടക്കൈ പുനരധിവാസം ,ടി.പി വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിലും ഉയർന്നു വരുന്നുണ്ട്. ഇന്ന് പിരിയുന്ന സഭ ബജറ്റ് അവതരിപ്പിക്കാൻ വേണ്ടി അടുത്ത മാസം ഏഴിനായിരിക്കും ഇനി ചേരുക. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News