'ദ കേരള സ്‌റ്റോറി' നിരോധിക്കണം: കാന്തപുരം

സിനിമ മതസൗഹാർദം തകർക്കുകയും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും. സിനിമയുടെ പ്രമേയം പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2023-04-29 15:37 GMT

കണ്ണൂർ: 'ദ കേരള സ്റ്റോറി' സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഈ സിനിമ മതസൗഹാർദം തകർക്കുകയും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും. സിനിമയുടെ പ്രമേയം പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു കാന്തപുരം.

Also Read:'കേരള സ്റ്റോറി' സംഘപരിവാരിന്‍റെ വിഷം പുരട്ടിയ നുണ'; എ.എ റഹീം എം.പി

ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ലവ് ജിഹാദ് കേരളത്തിൽ ഇല്ലെന്ന് നീതിന്യായ സംവിധാനങ്ങൾ തന്നെ തീർത്ത് പറഞ്ഞതാണ്. എന്നിട്ടും വ്യാജ പ്രചാരണം നടത്തുന്നത് വെറുപ്പ് പരത്തുന്നതിന്റെ ഭാഗമാണ്. ഈ സിനിമ നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്നും കാന്തപുരം പറഞ്ഞു.

Advertising
Advertising

Also Read:ദി കേരള സ്റ്റോറി ട്രയിലറിൽ വിഎസിന്റെ വിവാദ പ്രസ്താവനയും; സോഷ്യൽ മീഡിയയിൽ ചർച്ച

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News