കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ

കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു.

Update: 2025-04-06 06:31 GMT

തിരുവനന്തപുരം: കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്‌ത്രേലിയയിൽ നിന്ന് എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകൾ പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആസ്‌ത്രേലിയയിൽ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറി. കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News