Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ആലപ്പുഴ: ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ ഇസ്മായിലിന് ക്ഷണമില്ല.
എന്തു കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്ന് ഇസ്മായില്‍ പറഞ്ഞു. സമ്മേളനത്തിന് ശേഷം പരസ്യപ്രതികരണമെന്നും ഇസ്മായില്‍ വ്യക്തമാക്കി.
1968 നു ശേഷം കെ ഇ ഇസ്മായില്‍ പങ്കെടുക്കാത്ത ആദ്യ സിപിഐ സംസ്ഥാന സമ്മേനമാണ് ആലപ്പുഴയിലേത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നിന്നും ഇസ്മായിലിനെ ഒഴിവാക്കിയിരുന്നു.
അതേസമയം, സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിക്കുന്ന ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്.