കേരള കോൺഗ്രസിലെ തർക്കം; വിമത നേതാക്കൾക്ക് വഴങ്ങി നേതൃത്വം

താഴേത്തട്ടു മുതൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഹൈപ്പവർ കമ്മിറ്റി അംഗീകരിച്ചു. ആറുമാസംകൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാക്കും

Update: 2021-08-15 02:11 GMT
Advertising

വിമത നേതാക്കൾക്ക് വഴങ്ങി കേരള കോൺഗ്രസ് നേതൃത്വം. താഴേത്തട്ടു മുതൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഹൈപ്പവർ കമ്മിറ്റി അംഗീകരിച്ചു. ആറുമാസംകൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. പദവിയെ ചൊല്ലി തർക്കം ഉണ്ടായ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. 

Full View

മോൻസ് ജോസഫിനും ജോയി എബ്രഹാമിനും അധിക പരിഗണന നൽകിയതാണ് ഫ്രാൻസിസ് ജോർജ് , ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ അടക്കമുള്ള വിമത നേതാക്കളെ ചൊടിപ്പിച്ചത്. പ്രശ്നം പരിഹരിക്കാൻ പലതവണ ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് ഈ നേതാക്കൾ തയ്യാറായില്ല. തുടർന്നാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് പി ജെ ജോസഫ് പറഞ്ഞത്. എന്നാൽ താഴേത്തട്ടു മുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്നായിരുന്നു നേതാക്കളുടെ ആവശ്യം. ഇന്ന് ചേർന്ന ഹൈപ്പവർ കമ്മിറ്റിയിലും വിവിധ നേതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് താഴേത്തട്ടു മുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കേരള കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

മൂന്നുവർഷം കൂടുമ്പോൾ ഇനി കേരള കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. ഇത് ഭരണഘടനയിൽ എഴുതിച്ചേർക്കാൻ തീരുമാനം ആയിട്ടുണ്ട്. അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ വിമത നേതാക്കൾക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആകുമോ എന്നാണ് ഉയർന്ന ചോദ്യം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News