മച്ചാനെ അത് പോരെ അളിയാ, പെർഫക്ട് ഒ.കെയുമായി കേരള പൊലീസ്; വീഡിയോ

മച്ചാനെ എല്ലാം ശരിയാകും... കേരള പൊലീസ് കൂടെയുണ്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Update: 2021-04-25 09:10 GMT
Editor : abs | By : Web Desk

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ പെർഫക്ട് ഒ.കെ വീഡിയോയുടെ ചുവടു പിടിച്ച് കോവിഡ് ബോധവൽക്കരണവുമായി കേരള പൊലീസ്. പെർഫക്ട് ഒ.കെയുടെ സംഗീതപ്പതിപ്പാണ് വീഡിയോയ്ക്കായി പൊലീസ് ഉപയോഗിച്ചിട്ടുള്ളത്.

മച്ചാനെ എല്ലാം ശരിയാകും... കേരള പൊലീസ് കൂടെയുണ്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. 

Full View

മെയ് രണ്ടിന് (തെരഞ്ഞെടുപ്പ് ഫലദിനം) ഇതു കണ്ടാൽ മതിയെന്നാണ് ഒരാൾ കുറിച്ചത്. ഞങ്ങൾ കൂടെയുണ്ട് എന്ന് ചിലർ കമന്റിട്ടു. ഈ പാട്ടും അടിച്ചു മാറ്റി അല്ലേ എന്നാണ് ഒരാൾ ചോദിച്ചത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News