'പ്രതിയെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കണം'; വണ്ടിപ്പെരിയാർ പോക്‌സോ കേസില്‍ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

മൃതദേഹം കണ്ടെത്തിയ മുറിക്കകത്തെ കിടക്കയിൽനിന്നു കണ്ടെടുത്ത മുടി പ്രതിയുടേതാണെന്ന ഫോറൻസിക് സ്ഥിരീകരണം കോടതി അവഗണിച്ചെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു

Update: 2023-12-22 17:00 GMT
Editor : Shaheer | By : Web Desk

പ്രതി അര്‍ജുന്‍

Advertising

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണാകോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതി അർജുനിനെ വെറുതെവിട്ട കോടതി ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.

പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സർക്കാർ അപ്പീലിൽ വ്യക്തമാക്കി. പ്രധാനപ്പെട്ട സാക്ഷിമൊഴികൾ സെഷൻ കോടതി അവഗണിച്ചു. ഫോറൻസിക് റിപ്പോർട്ടും കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.

കേസിൽ പ്രധാനപ്പെട്ട തെളിവായി അന്വേഷണസംഘം സമർപ്പിച്ചിരുന്നത് ഫോറൻസിക് റിപ്പോർട്ടാണ്. മൃതദേഹം കണ്ടെത്തിയ മുറിക്കകത്തെ കിടക്കയിൽനിന്നു പ്രതിയുടെ തലമുടി ലഭിച്ചിരുന്നു. ഇത് ഇയാളുടേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോർട്ടും കോടതി അവഗണിച്ചുവെന്നാണ് സർക്കാർ പറയുന്നത്.

Full View

ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്ന മുഴുവൻ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ, പ്രോസിക്യൂഷനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിചാരണാകോടതി സ്വീകരിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.

Summary: 'The order acquitting the accused in the Vandiperiyar POCSO case should be quashed': Kerala state govt appeals in the High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News