വൃത്തിയിൽ കൊച്ചിയും തൃശൂരും മുന്നിൽ; കോഴിക്കോടും തിരുവനന്തപുരവും പിന്നാലെ..

3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ

Update: 2025-11-06 08:13 GMT

കോഴിക്കോട്: സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരം കേരളത്തിലെ അഞ്ച് നഗരങ്ങൾ ആദ്യ നൂറിൽ ഇടംപിടിച്ചു. 3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ ആദ്യ 100 ൽ ഇടംപിടിച്ചത്. കൊച്ചി,തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം നഗരങ്ങളാണ് ആദ്യ 100 ൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള നഗരങ്ങൾ.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് പട്ടികയിൽ മുകളിലുള്ള കേരളത്തിൽ നിന്നുള്ള നഗരം. 50-ാം റാങ്കാണ് കൊച്ചിക്ക്. സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരും പിന്നാലെയുണ്ട്. 58-ാം റാങ്കാണ് തൃശൂരിനുള്ളത്. കോഴിക്കോടാണ് പട്ടികയിൽ മൂന്നാമതുള്ള കേരളത്തിൽ നിന്നുള്ള നഗരം. രുചിവൈവിധ്യം മാത്രമല്ല വൃത്തിയിലും പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് കോഴിക്കോടിന്റെ പ്രകടനം. പട്ടികയിൽ 78-ാം സ്ഥാനത്താണ് കോഴിക്കോടുള്ളത്. തലസ്ഥാന നഗരമായ തിരുവനന്തപുരം 89-ാം സ്ഥാനത്തും 93-ാം റാങ്കുമായി കൊല്ലമാണ് പട്ടികയിലുള്ള കേരളത്തിലെ അഞ്ചാമത്തെ നഗരം.

Advertising
Advertising

50000 മുതൽ 3 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലും കേരളത്തിൽ നിന്നുള്ള നഗരങ്ങളുണ്ട്. ആലപ്പുഴയും ഗുരുവായൂരുമാണ് ആദ്യ നൂറിൽ ഇടം പിടിച്ചത്. ആലപ്പുഴക്ക് 80-ാം റാങ്കും ഗുരുവായൂരിന് 82-ാം റാങ്കുമാണ്. 20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ള ചെറുനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മട്ടന്നൂർ ആദ്യം നൂറിൽ ഇടം പിടിച്ചിട്ടുണ്ട്. വൃത്തിയുടെ കാര്യത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്ന ഇൻഡോർ, സൂറത്ത്, നവി മുംബൈ എന്നിവയാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങൾ.

വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള നഗരങ്ങൾ ഉൾപ്പെടുന്നത് ടൂറിസത്തിന് ഉൾപ്പടെ ഗുണം ചെയ്യുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. കൂടുതൽ അന്തർദേശിയ-ആഭ്യന്തര സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഈ മികച്ച പ്രകടനം സഹായകരമാവും.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News