കൊല്ലം മേയർ രാജി വെച്ചു; രാജി പാർട്ടി നിർദ്ദേശപ്രകാരമെന്ന് പ്രസന്ന ഏണെസ്റ്റ്

രാജി സമർപ്പിക്കൽ ചടങ്ങിൽ നിന്ന് സിപിഐ അംഗങ്ങൾ വിട്ടുനിന്നു

Update: 2025-02-10 11:50 GMT

കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണെസ്റ്റ് രാജിവെച്ചു. പാർട്ടി നിർദ്ദേശപ്രകാരം ആണ് രാജിയെന്ന് പ്രസന്ന ഏണെസ്റ്റ് പറഞ്ഞു. സിപിഎം മുന്നണി ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു.

കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചാം തിയതി സിപിഐയുടെ കൊല്ലം മധു ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് രാജിവെച്ചത്. രാജി സമർപ്പിക്കൽ ചടങ്ങിൽ നിന്ന് സിപിഐ അംഗങ്ങൾ വിട്ടുനിന്നു.

Advertising
Advertising

രണ്ട് മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ മേയർ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും വരുമെന്നാണ് സൂചന. മുന്നണി ധാരണ പ്രകാരം സിപിഐ മേയർ സ്ഥാനവും സിപിഎം ഡെപ്യൂട്ടി മേയർ വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News