കോതമംഗലം കൊലപാതകം; മരിച്ച രാഖില്‍ സംഭവസ്ഥലത്തിന് സമീപം താമസിച്ചിരുന്നതായി പോലീസ്

ഇന്ന് വൈകീട്ടാണ് കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ചുകൊലപ്പെടുത്തിയത്.

Update: 2021-07-30 16:51 GMT

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ രാഖില്‍ സംഭവസ്ഥലത്തിന് സമീപം തന്നെ താമസിച്ചിരുന്നതായി പൊലീസ്. ഇത് മാനസയ്ക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. മനസയ്ക്ക് ചെവിക്ക് പുറകിലും നെഞ്ചിലുമാണ് വെടിയേറ്റത്. രാഖിലിന് തലക്കാണ് വെടിയേറ്റത്. കൊലക്ക് ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ബാലസ്റ്റിക് വിദഗ്ദ്ധര്‍ തോക്ക് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റും തെളിവെടുപ്പും പുരോഗമിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നാളെ കളമശേരി മെഡിക്കല്‍ കോളജില്‍ നടക്കും.

ഇന്ന് വൈകീട്ടാണ് കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് മാനസ വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് രണ്ടുപേരെയും വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News