രഞ്ജിത്തിനെതിരായ പീഡന പരാതി; പലേരിമാണിക്യം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തേക്കും

പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും തുടരുകയാണ്

Update: 2024-08-30 01:03 GMT

കോഴിക്കോട്: ചലച്ചിത്രതാരങ്ങൾക്ക് എതിരായ പീഡന കേസുകളിൽ കൂടുതൽ വിവര ശേഖരണത്തിന് പൊലീസ്. സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയർന്ന ഫ്ളാറ്റിലെ ജീവനക്കാരിൽ നിന്നും പലേരിമാണിക്യം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തേക്കും.

പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും തുടരുകയാണ്. പൊലീസ് അന്വേഷണം തുടർന്നതിനിടെ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയാണ് കോൺഗ്രസ്. എറണാകുളം കലക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും.

അതേസമയം ഇന്നലെ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഓൺലൈനായാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്.വിശദമൊഴിയെടുക്കാനും തുടർനടപടികൾക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും. രഹസ്യമൊഴി നൽകുന്ന കാര്യത്തിൽ തീരുമാനം പിന്നീടറിയിക്കാമെന്ന് നടി പൊലീസിനോട് വ്യക്തമാക്കിയതായാണ് വിവരം.

തിങ്കളാഴ്ച വൈകീട്ടോടെയാണ് നടി സിറ്റി പൊലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News