കണ്ണൂരിൽ ഡിസിസി പുറത്താക്കിയയാൾക്ക് പോഷക സംഘടന ഭാരവാഹിത്വം നൽകി കെപിസിസി
സസ്പെൻഷൻ നിലനിൽക്കെയാണ് പുതിയ ഭാരവാഹിത്വം നൽകിയത്
Update: 2025-03-01 11:49 GMT
കണ്ണൂർ: കണ്ണൂരിൽ ഡിസിസി പുറത്താക്കിയയാൾക്ക് പോഷക സംഘടന ഭാരവാഹിത്വം നൽകി കെപിസിസി. പ്രദീപ് പയ്യന്നൂരിനെ സംസ്കാര സാഹിതിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചു. മാടായി കോളജ് നിയമന വിവാദത്തിൽ പ്രദീപിനെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ നിലനിൽക്കെയാണ് പുതിയ ഭാരവാഹിത്വം നൽകിയത്.