വി.പ്രതാപചന്ദ്രന്റെ മരണം: മക്കൾ ഡി.ജി.പിക്ക് പരാതി നൽകി

കോൺഗ്രസ് യൂണിറ്റ് കമ്മറ്റി ചുമതലക്കാരായ രണ്ടു പേർ പ്രതാപചന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു

Update: 2023-01-04 14:38 GMT

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണത്തിൽ പരാതിയുമായി മക്കൾ. പ്രതാപചന്ദ്രന്റെ മരണം മാനസിക പീഡനത്തെ തുടർന്നാണെന്ന് മക്കളായ പ്രജിത്തും പ്രീതിയും ഡിജിപിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനും പരാതി അയച്ചിട്ടുണ്ട്. 

പ്രതാപചന്ദ്രന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായിട്ടാണ് അദ്ദേഹത്തിന്റെ മക്കൾ രംഗത്തുവന്നത്. കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനങ്ങളെ തുടർന്നാണ് പ്രതാപചന്ദ്രന്റെ മരണമെന്നും കോൺഗ്രസ് യൂണിറ്റ് കമ്മറ്റി ചുമതലക്കാരായ രണ്ടു പേർ പ്രതാപചന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവരുടെ പേരുകളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

Advertising
Advertising

പ്രതാപചന്ദ്രനെ കെ.പി.സി.സി ഓഫീസിൽവച്ച് പ്രമോദ് എന്നയാൾ നിരന്തരം ആക്ഷേപിച്ചിരുന്നതായി പരാതിയിൽ ആരോപണമുണ്ട് കെ.പി.സി.സിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിലുള്ള പ്രചരണം പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കി എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഗൗരവമായി കാണുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Full View

നീതിപൂർവ്വമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News