53,000 രൂപ കുടിശ്ശിക; അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി

മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി

Update: 2024-06-21 07:19 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: അട്ടപാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി.53000 രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശികയായതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. ഇതോടെ മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി.

ജനുവരി മുതൽ തന്നെ വലിയൊരു കുടിശ്ശിക സ്‌കൂളിനുണ്ടായിരുന്നു. പലതവണകളായി ചെറിയ തുകകളായി  അടച്ച് ഫ്യൂസ് ഊരുന്നത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നെന്നും സ്‌കൂൾ പ്രധാനധ്യാപിക പറയുന്നു. 53,000 രൂപയാണ് ഇനി അടക്കാനുള്ളത്. അതിനിടയിലാണ് ഇന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി ഫ്യൂസൂരിയത്. സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫീസറെയടക്കം അറിയിച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ ക്ലാസുകളിൽ വെളിച്ചം പോലുമില്ലാതെയാണ് വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News