ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമെന്ന് കെ.എസ്.ആർ.ടി.സി

ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

Update: 2023-02-09 16:53 GMT

തിരുവനന്തപുരം: ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ. കൂടുതൽ വരുമാനം ലഭിച്ചാൽ അതിനനുസൃതമായി ശമ്പളം നൽകുമെന്നും ഫണ്ടില്ലാത്തതിനെ കുറിച്ച് ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും അധികൃതർ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വരുമാനം വർധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണെന്നും ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി പറഞ്ഞു.

Advertising
Advertising
Full View

KSRTC has said that from April, employees will be paid only according to income

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News