Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: വിദ്യാര്‍ത്ഥി സംഘടന നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയതിന് പൊലീസിന് ഷോ കോസ് നോട്ടീസ്. തൃശ്ശൂരിലെ കെഎസ്യു നേതാക്കളെയാണ് വടക്കാഞ്ചേരി പോലീസ് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയത്. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനാണ് ഷോ കോസ് നല്‍കിയത്.
എസ്എഫ്‌ഐ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ ഗണേഷ് ആറ്റൂര്‍, അല്‍അമീന്‍ , അസ്ലം കെ എ എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളെ കറുത്ത മാസ്‌കും കൈ വിലങ്ങും അണിയിച്ച് കൊണ്ടുവന്നത് എന്തിനാണെന്ന് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു.
തിങ്കളാഴ്ച എസ്എച്ച്ഒ നേരിട്ട് കോടതിയില്‍ എത്തി വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ നേതാക്കളെ ഭീകരരെ പോലെ കോടതിയില്‍ എത്തിച്ചത് എന്തിനാണെന്ന ചോദ്യം കോണ്‍ഗ്രസും ഉന്നയിച്ചു.