ഫലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയ ലീഗിനോട് ചരിത്രം പൊറുക്കില്ല: കെ.ടി ജലീൽ

ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കാനാവാതെ പ്രതികരിച്ചതിനെ ഭീകരപ്രവർത്തനം എന്ന് വിളിച്ച തരൂർ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ജലീൽ ചോദിച്ചു.

Update: 2023-10-26 15:22 GMT

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലെ ശശി തരൂരിന്റെ പ്രസംഗത്തിനെതിരെ കെ.ടി ജലീൽ. ഫലസ്തീനികളുടെ ചെലവിൽ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനമാണ് ലീഗ് നടത്തിയതെന്ന് ജലീൽ ആരോപിച്ചു. ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കാനാവാതെ പ്രതികരിച്ചതിനെ ഭീകരപ്രവർത്തനം എന്ന് വിളിച്ച തരൂർ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് ജലീൽ ചോദിച്ചു.

അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കൾ പൊറുക്കില്ല. ഫലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് തരൂർ 'ഇസ്രായേൽ മാല' പാടിയത്. സമസ്തക്ക് മുന്നിൽ ശക്തി തെളിയിക്കാൻ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായെന്നും ജലീൽ പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോഴിക്കോട്ട് നടന്നത് ഇസ്രായേൽ അനുകൂല സമ്മേളനമോ?

ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രായേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക!

മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രായേലിൻ്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രായേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും)

അന്ത്യനാൾ വരെ ലീഗിൻ്റെ ഈ ചതി ഫലസ്തീൻ്റെ മക്കൾ പൊറുക്കില്ല. ഫലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ "ഇസ്രായേൽ മാല'' പാടിയത്.

സമസ്തക്ക് മുന്നിൽ "ശക്തി" തെളിയിക്കാൻ ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ലീഗ് ഒരുക്കിക്കൊടുത്ത സദസ്സിനോട് ശശി തരൂർ പ്രസംഗിക്കുന്നതാണ് വീഡിയോ ക്ലിപ്പിംഗായി കൊടുത്തിരിക്കുന്നത്. ഫലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News