കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശം; കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹർജിയിലാണ് നടപടി.

Update: 2022-08-23 11:00 GMT

തിരുവല്ല: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. ആർഎസ്എസ് നേതാവ് അരുൺ മോഹന്റെ ഹരജിയിലാണ്‌ നടപടി.

കീഴ് വായ്പ്പൂർ സിഐക്കാണ് കോടതി നിർദേശം നല്‍കിയത്. കെ.ടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്ന് അരുൺ മോഹൻ നേരത്തേ കീഴ് വായ്പ്പൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയാകാഞ്ഞതിനെത്തുടർന്നാണ് കോടതിയെ സമീപിക്കുന്നത്. 156,156(3) എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് കോടതി നിർദേശം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News